കെൽട്രോൺ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിൽ ഉള്ള കെൽട്രോൺ നോളജ് സെൻ്റർ കേന്ദ്രതൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവാകേന്ദ്രവുമായി സഹകരിച്ച് പട്ടികജാതി പട്ടികവർഗ്ഗക്കാരായ യുവതി യുവാക്കൾക്കുള്ള തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി (Cyber Secured Web Development Associate) ഒരു വർഷം ദൈർഘ്യമുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള കോഴ്സ് നടത്തുന്നു.

പ്രായപരിധി 30 വയസ്സ്. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്ത കുടുംബത്തിൽ നിന്നുള്ളവർക്ക് കോഴ്സ് ഫീസും പഠന സാമഗ്രികളും സൗജന്യമായി നൽകുന്നതോടൊപ്പം പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻ്റ് ഉണ്ടായിരിക്കും.

കോഴ്സിൽ ചേരുവാൻ താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും 1) എസ്എസ്എൽസി ബുക്ക്, 2)പ്ലസ് ടു സർട്ടിഫിക്കറ്റ്, 3)ആധാർ കാർഡ്, 4)ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജ്,എന്നിവയുടെ കോപ്പിയും 5) രണ്ട് ഫോട്ടോ, 6) ജാതി സർട്ടിഫിക്കറ്റ് 7) വരുമാന സർട്ടിഫിക്കറ്റ്, 8) എംപ്ലോയ്മെൻ്റ് കാർഡ് എന്നിവ സഹിതം നേരിട്ട് ഹാജരാവുക.

ഫോൺ നമ്പർ :04952301772,8590605275, kkccalicut@gmail.com

Leave a Reply

Your email address will not be published.

Previous Story

കെ എസ് ടി എ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഏകദിന എ ഐ പരിശീലനം നടത്തി

Next Story

സംസ്ഥാന അധ്യാപക അവാർഡും, മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം. ജി. ബൽരാജ് സർവീസിൽ നിന്നും വിരമിച്ചു

Latest from Main News

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം

മുൻ മാവേലിക്കര എംഎൽഎ എം.മുരളി അന്തരിച്ചു

മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവും, ദീർഘകാലം മാവേലിക്കര എം.എൽ.എയുമായിരുന്ന എം.മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു

ശബരിമല സ്വർണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ളകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ

ജില്ലാ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സഹിൽ അഹമദ് ഇരിങ്ങത്തും ശ്രേയസ കീഴരിയൂരും

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ ആൻറ് മിസ്സ് കാലിക്കറ്റ് മത്സരത്തിൽ അർമോർ ഫിറ്റ്നസ് ക്ലബിൽ നിന്നുമുള്ള മത്സരാർഥികൾ രണ്ടും മൂന്നും

കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് ആരംഭിച്ചു

ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അണ്ടർപാസ് നിർമ്മിക്കാത്തതിനെതിരെ കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. നടാൽ ഒ.കെ.യു.പി