പണം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ചാത്തമംഗലം നെച്ചൂളി സ്വദേശിയായ പനങ്ങാട് വീട്ടില്‍ മുസ്തഫയെ(56) സംഘം ഭീകരമായി മര്‍ദ്ദിച്ചത്. വാരിയെല്ലില്‍ പൊട്ടലേല്‍ക്കുകയും തലക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത മുസ്തഫ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്നലെ രാത്രി ഒന്‍പതോടെയാണ് ആക്രമണം നടന്നത്. കെ.എം.സി.ടിയില്‍ ഡ്രൈവര്‍ ആയ മുസ്തഫ ജോലി കഴിഞ്ഞ് മടങ്ങിവരവെ മണാശ്ശേരിയില്‍ ബൈക്ക് നിര്‍ത്തി സമീപത്തെ ഹോട്ടലില്‍ നിന്ന് ചായകുടിച്ചിരുന്നു. പിന്നീട് ഹോട്ടലില്‍ നിന്നിറങ്ങി ബൈക്കിന് സമീപത്തേക്ക് പോകവേ അപരിചിതനായ ഒരാള്‍ എത്തി പണം ആവശ്യപ്പെടുകയായിരുന്നു. 

എന്നാല്‍ മുസ്തഫ പണം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ വിളിച്ചുവരുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു

Next Story

പൊയിൽക്കാവ് റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ അന്തരിച്ചു

Latest from Local News

പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് : പോസ്റ്റർ പ്രകാശനം ചെയ്തു

കുറ്റ്യാടി : ‘നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ ” എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ

ഡോ. അഫ്ഷാൻ ജിപ്മറിൽ നിന്നും എംഡി അനസ്തെഷ്യോളജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി

ഡോ. അഫ്ഷാൻ ജിപ്മറിൽ നിന്നും എംഡി അനസ്തെഷ്യോളജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി. പയ്യോളി കീഴൂർ ശിശിരത്തിൽ ഷെരീഖ് ഖാദറിന്റെ

പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരന് ഗിന്നസ് ബുക്ക് അംഗീകാരം

 കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലെയും അറിയപ്പെടുന്ന നൃത്താധ്യാപകൻ കെ.ടി. ശ്രീധരൻ ഗിന്നസ് ബുക്കിൽ ഇടം നേടി. 2024 ഡിസമ്പർ 9 ന്

ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം മൃത്യുഞ്ജയ പുരസ്കാര സമർപ്പണം ഫെബ്രുവരി 13ന്

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള മൃത്യുഞ്ജയ പുരസ്കാര സമർപ്പണം ഫെബ്രുവരി 13ന് വൈകീട്ട് നാലുമണിക്ക് നടക്കും. പ്രശസ്ത എഴുത്തുകാരി ശ്രീമതി