സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; ഇന്ന് മുതല്‍ 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് മുന്‍കൂര്‍ അനുമതി

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രഷറി നിയന്ത്രണം. 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് മാറുന്നതിന് മുന്‍കൂര്‍ അനുമതി വേണം. ഇതുവരെ അഞ്ച് ലക്ഷം രൂപയായിരുന്നു പരിധി. ബില്ലുകള്‍ മാറുന്നതിന് മാത്രമാണ് ബാധകം. മറ്റ് ഇടപാടുകള്‍ക്ക് നിയന്ത്രണമില്ല.

   

ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. ഇന്ന് 3500 കോടി കടമെടുക്കും. അത് കിട്ടുമ്പോള്‍ ഓവര്‍ഡ്രാഫ്റ്റ് മാറുമെങ്കിലും ശമ്പള, പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടങ്ങിയവ ഈയാഴ്ച അവസാനത്തോടെ വിതരണം തുടങ്ങും. അതുകൂടി കണക്കിലെടുത്ത് ജൂണ്‍ 15 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയത്.

ശമ്പള പെന്‍ഷന്‍ വിതരണത്തിന് 5000 കോടിയോളവും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് 900 കോടിയും വേണം. അത്യാവശ്യ കാര്യങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തെ തുടക്കം മുതല്‍ ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. 44528 കോടിയുടെ വായ്പയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. അതിന് പകരം 21253 കോടി രൂപയുടെ വായ്പാനുമതിയാണ് കിട്ടിയത്. അതില്‍ തന്നെ 6500 കോടി എടുത്ത് കഴിഞ്ഞു. ശേഷിക്കുന്നത് 14753 കോടി മാത്രമാണ്.

Leave a Reply

Your email address will not be published.

Previous Story

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ കെ ശാരികയെ കീഴരിയൂർ പൗരാവലി ആദരിക്കുന്നു

Next Story

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് സ്വന്തംനിലയില്‍ ഏര്‍പ്പാടാക്കുന്നതു പരിഗണിക്കണമെന്ന് ഗതാഗതവകുപ്പ്

Latest from Main News

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ട്രേഡിംഗ് കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

ട്രേഡിംഗ് കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ്

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മൈസൂരിലെ പാരമ്പര്യ വൈദ്യനായ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. വ്യവസായിയായ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം

കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.  അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ