തൊഴിലുറപ്പ് പദ്ധതി ഓംബൂഡ്‌സ്മാന്‍ സിറ്റിംഗ് നടത്തി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ല എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഞ്ച് പരാതികള്‍ രേഖമൂലവും മൂന്നെണ്ണം വാക്കാലും ലഭിച്ചു. പരാതികളില്‍ ഉടന്‍ പരിഹാരം കാണേണ്ടവ രണ്ടാഴ്ചക്കകം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പദ്ധതിയുടെ അവലോകനം നടത്തി. പദ്ധതി നടത്തിപ്പില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published.