പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

/

പേരാമ്പ്ര: രാഷ്ട്രീയ പ്രവത്തനവും പൊതു ജീവിതവും മനുഷ്യ സ്നേഹത്തിൽ ഊന്നിയതാവണമെന്നും സമൂഹത്തിലെ നിരാലംബരായ മനുഷ്യരെ ചേർത്തുപിടിക്കുന്നിടത്താണ് യഥാർത്ഥ പൊതുപ്രവർത്തകർ അംഗീകരിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ പറഞ്ഞു.

പേരാമ്പ്രയിൽ പുതുതായി ആരംഭിച്ച ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹസ്ത നടത്താനുദ്ദേശിക്കുന്ന പദ്ധതികൾ മാതൃകയാക്കി സംസ്ഥാന തലത്തിൽ ഇത്തരം ചാരിറ്റി സംവിധാനം ആരംഭിക്കും .അതിന്റെ ആരംഭം കുറിക്കലായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിനെ കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യഷം വഹിച്ചു. പ്രശസ്ത സാഹിത്യ കാരൻ യു കെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ടവർക്ക് വർഷത്തിൽ 20 വീടുകൾ നിർമിച്ചു നൽകുന്ന ഹസ്ത സ്‌നേഹവീട് പദ്ധതി ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ നിർവഹിച്ചു. രോഗങ്ങൾ കൊണ്ട് ഉപജീവന മാർഗം നഷ്ടപെട്ടവർക്ക് പെട്ടിക്കടകൾ നൽകുന്ന ജീവനം പദ്ധതി ഡോ എം ഹരിപ്രിയ നിർവഹിച്ചു. ആദ്യ പെട്ടിക്കടയുടെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് നിർവഹിച്ചു.

എല്ലാമാസവും 20 കിടപ്പു കിടപ്പു രോഗികൾക്ക് മെഡിസിൻ വിതരണം ചെയ്യുന്ന പദ്ധതി ഡോ സി കെ വിനോദ് നിർവഹിച്ചു. കെ ബാലനാരായണൻ,സത്യൻ കടിയങ്ങാട്,ആർ കെ മുനീർ ,കെ മധുകൃഷ്‍ണൻ,കെപി രാമചന്ദ്രൻ മാസ്റ്റർ ,കെ ഇമ്പിച്ചി അലി ,എ കെ തറുവയി, ഇ വി രാമചന്ദ്രൻ മാസ്റ്റർ ,കെ കെ വിനോദൻ ,ഒ എം രാജൻ മാസ്റ്റർ ,കെ പ്രദീപൻ ,വി ആലിസ് ടീച്ചർ, ഇ പദ്മിനി, ചിത്രാ രാജൻ,ആർ പി രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ജീ വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരണം നടത്തി

Next Story

മേലൂർ കുട്ടിപ്പറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

Latest from Local News

സ്നേഹ സംഗമമായ് വി.ഡി സതീശൻ്റെ ഇഫ്താർ വിരുന്ന്

കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ

ഫാര്‍മസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും-കെപിപിഎ

കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിനുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന് കൊയിലാണ്ടി

ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന്

കാപ്പാട് : മുനമ്പത്ത് താവണ്ടി ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് ഷാർജയിൽ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് (34) ഷാർജയിൽ അന്തരിച്ചു. പിതാവ്  രാജു. മാതാവ്: ലക്ഷ്മി സഹോദരൻ: നെൽസൺരാജ് .