വെറും രുചി മാത്രമല്ല; അറിയാം കറുവപ്പട്ടയുടെ ഗുണങ്ങൾ…

ഭക്ഷണത്തിന് രുചി നൽകാൻ ഉപയോഗിക്കുന്ന ആരോഗ്യ ഗുണമുള്ള സുഗന്ധക വ്യഞ്ജനമാണ്‌ കറുവപ്പട്ട. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് കറുവപ്പട്ട എന്ന് അറിയാമെങ്കിലും എന്തൊക്കെയാണ് അതുകൊണ്ടുള്ള ഗുണങ്ങൾ എന്ന് പലർക്കും അറിയില്ല. എന്തൊക്കെയാണ് കറുവപ്പട്ടയുടെ ഗുണങ്ങൾ എന്ന് നോക്കാം. ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ധാരാളമായി ഇതിലുണ്ട്. അതുകൊണ്ട് തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രധിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത് കൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് കുടിക്കാൻ പറ്റിയ ഒരു പാനീയമാണ് കറുവപ്പട്ട വെള്ളം. പ്രമേഹ രോഗികൾ രാത്രി ഉറങ്ങുന്നതിനു മുൻപ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും. മാത്രമല്ല ഇത് ശരീരത്തിലെ രക്തയോട്ടം കൂട്ടുവാനും ദഹനം മെച്ചപ്പെടുത്താനും വയർ കുറക്കാനും ഉപകരിക്കും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുക മാത്രമല്ല വയറ്റിലെ കൊഴുപ്പിനെ പുറന്തള്ളുവാനും സഹായിക്കുന്നു. അങ്ങനെ ശരീരഭാരം കുറക്കാനും കഴിയുന്നു.

കൂടാതെ ഗ്യാസ്, ദഹനക്കേട് എന്നിവ തടയാനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഈ വെള്ളം കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇങ്ങനെ കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ചർമത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.

 

  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു

Next Story

കോഴിക്കോട്ടെ ആദ്യ വനിതാ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.രമ വിരമിക്കുന്നു

Latest from Health

കരളിന് കരുത്ത് കട്ടൻ കാപ്പിയിൽ

കരളിന്റെ ആരോഗ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പണി പിന്നാലെ വരും. നമ്മുടെയൊക്കെ ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ്

തലമുടി സമൃദ്ധമായി വളർത്താം ; ഭക്ഷണത്തിൽ ഇവകൂടി ഉൾപ്പെടുത്തൂ

പ്രായവ്യത്യാസം ഇല്ലാതെ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് തലമുടി കൊഴിച്ചിൽ. എന്നാൽ, ഭക്ഷണത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ തലമുടി കൊഴിച്ചിലിനെ വരച്ച വരയിൽ

കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ പരിശോധന ;170 ബോട്ടിലുകൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം

വിവാദ ചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ്

അമിതമായാല്‍ ബദാമും ആപത്ത് ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ