കോഴിക്കോട് നഗരത്തിൽ 10 കിലോ കഞ്ചാവുമായി മാങ്കാവ് സ്വദേശി പിടിയിൽ

കോഴിക്കോട് : കടുപ്പിനി മാങ്കാവ് സ്വദേശി ഹക്കീം (26) ആണ് പോലീസ് പിടിയിൽ ആയത്. രാമനാട്ടുകര കേന്ദ്രികരിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തുന്നു എന്ന് ഡാൻസഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസും ഡാൻസഫ് സ്ക്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത് നഗരത്തിന്റെ അതിർത്തി കേന്ദ്രികരിച്ചു അന്യസംസ്ഥാന തൊഴിലാളികളെ വച്ചു പണിനടക്കുന്നതിന്റെ മറവിൽ ധാരാളം ലഹരി കച്ചവടം നടക്കുന്നു എന്ന പരാതി കമ്മീഷണർ രാജ് പാൽ മീണ IPS നു കിട്ടിയിരുന്നു .

അത് പരിശോധിക്കാൻ വേണ്ടി ഡെൻസാഫിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തുന്നതിനിടയിൽ ആണ് പ്രതി അറസ്റ്റിലായത് . എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും അതിന്റെ ഉറവിടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും സി ഐ സജീവ് അറിയിച്ചു. SI മാരായ വിനയൻ ആർ എസ് , അനൂപ് എസ്, SCPO മരായ അനീഷ് ടി.പി, സുധീഷ് കെ, CPO മാരായ പ്രജിത് എം, സന്തോഷ്‌, ഡെൻസഫ് എസ് ഐ മനോജ്‌ ഇളയിടത്ത്, അഖിലേഷ്, ജിനേഷ്, സുനോജ്, സരുൺ, ശ്രീശാന്ത്, ദിനീഷ്, മഷൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മാവിള്ളിച്ചിക്കണ്ടി റീന യുടെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു

Next Story

വിവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു

Latest from Local News

കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു

കൊയിലാണ്ടി: കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞാലി വിശ്വനാഥൻ. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി

കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കൂരാച്ചുണ്ട് : സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാപ്പാട് : മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് കാപ്പാടിനെ നവീകരിച്ച അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന