ഹസ്ത ഉദ്ഘാടന വേദിയിൽ വീടിന് ധനസഹായവുമായി ഇമ്പിച്ചി അലി; സദസ്സിൽ കരഘോഷമുയർത്തി പ്രതിപക്ഷ നേതാവിൻ്റെ പ്രഖ്യാപനം

/

പേരാമ്പ്ര: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടന പ്രഭാഷണം നടത്തവെ വേദിയിൽ നിന്നൊരാൾ സ്നേഹവീട് പദ്ധതിക്കായി വൻ തുക വാഗ്ദാനം ചെയ്തത് സദസ്സിൽ കരഘോഷം ഉയർത്തി.

ജീവകാരുണ്യ പ്രവർത്തകനും മലബാർ ഗോൾഡ് ഡയറക്ടറുമായ അരിക്കുളം മന്ദങ്ങാ പറമ്പത്ത് കെ ഇമ്പിച്ചി അലിയാണ് ഹസ്ത നിർമിക്കുന്ന ആദ്യ സ്നേഹ വീടിന്റെ മുഴുവൻ തുകയും വാക്ദാനം ചെയ്തത്. ഹസ്തയുടെ സ്നേഹ വീട് പദ്ധതിയടക്കമുള്ള എല്ലാ പ്രവർത്തങ്ങൾക്കും ദൈവ കൃപയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതിനിടയിലാണ് ആശംസകനായി എത്തിയ ഇമ്പിച്ചി അലി സദസ്സിൽ സഹായ വാഗ്ദാനം നൽകിയത്. പ്രഖ്യാപനം കേട്ടപ്പോൾ വികാരഭരിതനായ പ്രതിപക്ഷ നേതാവ് ഇമ്പിച്ചി അലിയെ പ്രശംസിച്ചു.

ഉദ്ഘാടന പ്രഭാഷണത്തിനിടയിൽ ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ തുടക്കം ശുഭകരമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഉദ്ഘാടന പ്രഭാഷണത്തിന് ശേഷം അദ്ദേഹം ഇമ്പിച്ചി അലിയെ ആശ്ലേഷിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേലൂർ കുട്ടിപ്പറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

Next Story

കെ സലാമിന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം സമ്മാനിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്