വീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെയ്പെടുക്കണം

വീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെയ്പെടുക്കണം. തെരുവുനായ്ക്കളിൽ നിന്നുമാത്രമല്ല വളർത്തുമൃ​ഗങ്ങളിൽ നിന്നും പേവിഷബാധയേൽക്കാം. പേ ലക്ഷണമുള്ള നായ ചത്താൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കുകയും മൃഗസംരക്ഷണവകുപ്പിൽ അറിയിക്കുകയും വേണം. മാത്രമല്ല വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം.

മനുഷ്യരിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ

പനി, തലവേദന, വിശപ്പില്ലായ്മ, ഛർദി, മുറിവിൽ വേദന, ചൊറിച്ചിൽ എന്നിവയാണ് പ്രഥമിക ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ പിച്ചും പേയും പറയൽ, വിഭ്രാന്തി കാട്ടൽ, ഉമനീർ പോലും ഇറക്കാനാകാത്ത അവസ്ഥ, വെള്ളം കാണുമ്പോൾ പേടി, കടുത്ത ദാഹം. ഒടുവിൽ വായിൽനിന്ന് നുരയും പതയും വരും.
പ്രതിവിധി

പേവിഷബാധ മരണകാരണമാണെങ്കിലും പ്രതിരോധ കുത്തിവെപ്പ് അതിനെ നിസ്സാരമാക്കി മാറ്റും. അതായത് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളിൽ റാബീസ് വൈറസ് അപ്പോൾ നശിക്കുന്നുവെന്നർത്ഥം.

മൃഗങ്ങളുടെ കടിയേറ്റ ഉടൻ മുറിവിൽ 10 മിനിറ്റുനേരം വെള്ളം ശക്തമായി ഒഴിച്ച് സോപ്പിട്ട് കഴുകണം. നഗ്‌നമായ കൈകൊണ്ടു മുറിവ് തൊടരുത്. എണ്ണ, മഞ്ഞൾ, ചെറുനാരങ്ങ, ഉപ്പ്, മുളക് എന്നിവയൊന്നും മുറിവിൽ പുരട്ടരുത്. കഴുകിയശേഷം മുറിവിന്റെ നനവ് മാറ്റി ഏതെങ്കിലും അണുനാശിനി പുരട്ടുക. തുടർന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തണം.

 നേരത്തെ പൊക്കിളിന് ചുറ്റുമായിരുന്നു കുത്തിവെയ്ക്കൽ. ഇപ്പോൾ തോൾ ഭാഗത്തിന് താഴെയാണ് കുത്തിവെയ്ക്കുന്നത്. ആദ്യ കുത്തിവെപ്പ് കഴിഞ്ഞാൽ മൂന്നാം ദിവസവും ഏഴാം ദിവസവും 28-ാം ദിവസവും തുടർകുത്തിവെയ്പ്പും നടത്തണം. പേവിഷബാധയുള്ള മൃഗങ്ങൾ വളർത്തുമൃഗങ്ങളെ കടിച്ചാൽ അവയ്ക്കും കുത്തിവെപ്പ് നടത്താൻ മടിക്കരുത്.

പകരുന്നതെങ്ങനെ ?

പേവിഷബാധയുള്ള വന്യമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഉമിനീരിൽ നിന്നാണ് രോഗം പകരുന്നത്. റാബീസ് വൈറസുകൾ മനുഷ്യരിലേക്ക് മാത്രമല്ല, കടിയേൽക്കുന്ന മറ്റു മൃഗങ്ങളിലും ബാധിക്കും.

കടിയേൽക്കണമെന്ന് നിർബന്ധമില്ല, പേവിഷബാധയേറ്റ മൃഗങ്ങൾ നക്കിയാലും മതി. പൂച്ചയും അണ്ണാനും മാന്തിയാലും രോഗം പകരും. കാരണം നഖം എപ്പോഴും നക്കി വൃത്തിയാക്കുന്ന ജന്തുക്കളാണിവ. ഇവയുടെ ഉമനീര് നഖങ്ങളിൽ പറ്റിപ്പിടിച്ചിട്ടുണ്ടാകും. 96 ശതമാനവും പട്ടികളിൽനിന്നാണ് പേവിഷബാധ പകരുന്നത്.

പേവിഷബാധയേറ്റ മനുഷ്യരിൽനിന്ന് മറ്റൊരാൾക്ക് റാബീസ് വൈറസുകൾ പകരാനുള്ള സാധ്യത കുറവാണ്. എന്നാൽ പേവിഷബാധയേറ്റ രോഗിയുടെ അവയവം മാറ്റിവെക്കുന്നതിലൂടെ രോഗം പകരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തെരുവിൽ അലഞ്ഞുതിരിയുന്ന നായയ്ക്കും പൂച്ചയ്ക്കും ഇവയുമായി ഇടപഴകുന്ന വളർത്തുമൃഗങ്ങൾക്കുമാണ് കൂടുതലും പേവിഷബാധ പകരുന്നത്. പേടിച്ച്‌ ഓടുക, അമിതമായി ഉമിനീർ ഒലിപ്പിക്കുക, അക്രമിക്കുക, ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുക എന്നീ ലക്ഷണങ്ങളാണ് പേവിഷബാധയേറ്റ മൃഗങ്ങൾ കാണിക്കുന്ന ലക്ഷണങ്ങൾ.

Leave a Reply

Your email address will not be published.

Previous Story

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കൊയിലാണ്ടി ക്യാമ്പസിൽ നാല് വർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ്

Next Story

അരങ്ങാടത്തുള്ള ബാറിന് സമീപം യുവാക്കളുടെ പരാക്രമം; രണ്ടു പേര്‍ക്ക് പരിക്ക്, പോലീസ് കേസെടുത്തു

Latest from Main News

സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര വിദ്യാധിരാജ

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ്

സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും

‘കുണ്ടോറചാമുണ്ഡി’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം ‘അണിയറ’ – മധു.കെ

കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളിലും അറിയപ്പെടുന്ന ദേവിയാണ് ദാരികാസുരനെ വധിച്ച കാളിയുടെ ഭാവത്തിലുള്ള കുണ്ടോറ ചാമുണ്ഡി. ഈ ദേവി

കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തി

കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 286 പേരെ വിവിധ