കൊയിലാണ്ടി ബസ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ്സ്റ്റാന്റില്‍ ബസ്സിനടിയില്‍പ്പെട്ട് യാത്രക്കാരന്‍ മരിച്ചു. കുറുവങ്ങാട് മാവിന്‍ചുവട്ടില്‍ കൈതവളപ്പില്‍ വേണു (62)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20നായിരുന്നു അപകടം. ബസ്സ് സ്റ്റാന്റില്‍ നിന്നും ട്രാക്കില്‍ നിര്‍ത്താനായി ബസ് മുന്നോട്ട് എടുക്കുമ്പോഴാണ് യാത്രക്കാരന്‍ ബസ്സിനടിയില്‍പ്പെട്ടത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജാക്കി ഉപയോഗിച്ച് ബസ്സ് ഉയര്‍ത്തിയാണ് ഇയാളെ പുറത്തെടുത്തത്. ഉടന്‍ തന്നെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വടകര കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീറാം ബസാണ് അപകടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published.