മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശിയായ എബ്രഹാം ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാള്‍ കടലില്‍ വീണു. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്.
മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞ മാസവും മത്സ്യത്തൊഴിലാളി മരിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

വിവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു

Next Story

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ കെ ശാരികയെ കീഴരിയൂർ പൗരാവലി ആദരിക്കുന്നു

Latest from Main News

എന്‍ എച്ച് പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടി ശല്യം രൂക്ഷം

ദേശീയ പാത ആറ് വരിയാക്കുന്ന പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടിശല്യം രൂക്ഷം. പന്തലായനി,കൊല്ലം,പൊയില്‍ക്കാവ്,തിരുവങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്തരീക്ഷം പൊടി കൊണ്ടു മൂടുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു; 20 വർഷം കഠിനതടവ്, 50,000 പിഴ

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു. 20 വർഷം കഠിനതടവ്, 50,000 പിഴ. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും,

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,