സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ സാമ്പത്തികനഷ്ടം തിരിച്ചു പിടിക്കാനൊരുങ്ങി ധനകാര്യ വകുപ്പ്

മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ രാത്രിയുടെ മറവിൽ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ സാമ്പത്തിക നഷ്ടം തിരിച്ചു പിടിക്കാനൊരുങ്ങി ധനകാര്യ വകുപ്പ്. അധ്യാപകർ നടത്തിയത് ക്രിമിനൽ കുറ്റമെന്നും ക്രിമിനൽ നടപടി വേണമെന്നും ധനകാര്യ വകുപ്പ് ശുപാർശ ചെയ്തു.

 

സ്‌കൂളിലെ 7737 കിലോ അരി മോഷണം നടത്തിയതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കിലോഗ്രാമിന് 37.26 രൂപ നിരക്കിൽ 2.88 ലക്ഷം രൂപ അധ്യാപകരിൽ നിന്ന് ഈടാക്കണമെന്നാണ് ധനകാര്യ വകുപ്പിൻ്റെ നിര്‍ദേശം.

അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകരാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകിയിരുന്നു. നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്കൂൾ അധിക‍ൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തിയെന്നായിരുന്നു ഹുസൈൻ ബാബുവിന്റെ ആരോപണം. അധികൃതർ ഇതിന് കൂട്ടുനിൽക്കുകയാണെന്നും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ലെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. മുട്ടയും പാലും അടക്കം കടത്തിക്കൊണ്ടു പോകുന്നുണ്ടെന്നായിരുന്നു പരാതിക്കാരൻ്റെ ആക്ഷേപം. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹുസൈൻ ബാബു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിനൽകിയത്.

Leave a Reply

Your email address will not be published.

Previous Story

നന്തി ബസാര്‍ മുന്നേറ്റം കമലവയല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു

Next Story

മണിപ്പാൽ യൂണിവേഴ്സി ഓഫ് ഹയർ എജുക്കേഷനിൽ നിന്നും മീഡിയ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി കൃഷ്ണപ്രിയ ടി.കെ

Latest from Main News

എസ്‌എസ്‌എൽസി പരീക്ഷ കടുപ്പമാകും എന്ന പ്രചരണം വ്യാജം: വിദ്യാഭ്യാസ വകുപ്പ്

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ്.

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണ് പരിശോധന വേണ്ട; ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ ഡിജിറ്റൽ ലൈസൻസ്

​ലേണേഴ്സ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ ഇളവുകൾ വലിയ ആശ്വാസമാകുന്നു. ലേണേഴ്സ് ലൈസൻസിന്റെ ആറുമാസ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി

  കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ

വിദ്യാഭ്യാസം കൊണ്ടേ പുരോഗതി കൈവരിക്കാനാവൂ: ഡോ. ഹുസൈൻ മടവൂർ

വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാനാവുകയുള്ളുവെന്ന് ഡൽഹിയിലെ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് (HRDF) ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ബീഹാറിലെ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ പ്രശ്‌നങ്ങൾക്ക്