വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു

വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ് വടകരയില്‍ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനം രാത്രി 7 മണി വരെയായി പരിമിതപ്പെടുത്തി. നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് മുന്നിലുണ്ടാകുമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

 

ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നടന്ന വർഗീയ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണത്തെ ഊർജ്ജിതപ്പെടുത്തണമെന്നും സർവ്വകക്ഷിയോഗം അവകാശപ്പെട്ടു.

കാഫിർ വിഷയത്തിൽ പോലീസിനെതിരെ യുഡിഫ് ആർ എം പി നേതാക്കൾ വിമർശനം ഉന്നയിച്ചു. എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് എതിരെ നടന്ന സൈബർ ആക്രമണത്തിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

രാവിലെ 11 മണിയോടെ വടകര റൂറല്‍ എസ് പി ഓഫിസിലാണ് യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വടകര മണ്ഡലത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം. ഉത്തര മേഖലാ ഐ ജി വിളിച്ച യോഗം കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ 4 ന് ആഹ്ലാദ പ്രകടനം രാത്രി 7 മണി വരെ നടത്താനാണ് അനുമതി. ദേശീയ തലത്തിലെ ആഹ്ലാദ പ്രകടനം ജൂണ്‍ 5 ന് നടത്താനും ധാരണയായി. നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് മുന്നിലുണ്ടാകുമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

വടകരയില്‍ നടന്ന വര്‍ഗീയ അധിക്ഷേപ പ്രചരണങ്ങളും ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും അതത് രാഷ്ട്രീയ പാർട്ടികൾ തന്നെ ഉടൻ നീക്കം ചെയ്യണം . യോഗത്തിൽ എൽഡിഎഫിനെ പ്രതിനിധീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ , ജില്ലാ സെക്രട്ടറി അംഗം കെ കെ ദിനേശൻ , യുഡിഫ് ജില്ലാ കൺവീനർ ബാലനാരായണൻ , ചെയർമാൻ അഹമ്മദ് പുന്നക്കൽ , അഡ്വ : അയ്‌മൂസ , അഡ്വ :ലത്തീഫ് , ബിജെപി നേതാക്കളായ മുരളിമാസ്റ്റർ , രാംതാസ് മണലേറി , ആർഎംപി നേതാക്കളായ എൻ വേണു , കുളങ്ങര ചന്ദ്രൻ , കണ്ണൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോർജ് , കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ , വടകര റൂറൽ എസ് പി , വിവിധ എസ് ഐമാരും ഡി വൈ എസ് പി മാരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

Next Story

25-ാം വിവാഹ വാര്‍ഷികത്തിൽ നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് ദമ്പതികള്‍ മാതൃകയായി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി

പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവന്‍ എംപിയുടെ ഏകദിന ഉപവാസ സമരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ

ഉലകം ചുറ്റും മോദി മണിപ്പൂരിലെത്തിയില്ല – എം.കെ. ഭാസ്കരൻ

മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം