ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മാവിള്ളിച്ചിക്കണ്ടി റീന യുടെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു

കൊയിലാണ്ടി:ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ താമസക്കാരിയായ മാവിള്ളിച്ചിക്കണ്ടി റീന (48) യുടെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു. അർബുദ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. കിടപ്പു രോഗിയായ അമ്മയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും അടങ്ങിയ കുടുംബത്തിന് ഇവരുടെ തുടർ ചികിത്സ നടത്തി കൊണ്ടു പോകാൻ യാതൊരു നിർവ്വാഹവുമില്ലാത്ത അവസ്ഥയാണ്. സഹായ കമ്മിറ്റി ഭാരവാഹികളായി വാർഡ് മെമ്പർ എ.കെ.രതീഷ് (ചെയർമാൻ), എം.പി. പ്രകാശൻ ( കൺവീനർ), കെ.വി. മോഹനൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങൾ
കേരള ഗ്രാമീണ ബാങ്ക് ചെങ്ങോട്ടുകാവ് ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ:40235101096457

IFSC കോഡ്: KLGB0040235 എന്ന അക്കൗണ്ടിലേക്ക് അയക്കണം.
ഫോൺ:രതീഷ്.എ.കെ ചെയർമാൻ 6238483125,
പ്രകാശൻ.എം.പി കൺവീനർ 7511104083,
മോഹനൻ.കെ.വി ട്രഷറർ 9539856348

Leave a Reply

Your email address will not be published.

Previous Story

മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ്യ് 28,29 തിയ്യതികളിൽ

Next Story

കോഴിക്കോട് നഗരത്തിൽ 10 കിലോ കഞ്ചാവുമായി മാങ്കാവ് സ്വദേശി പിടിയിൽ

Latest from Local News

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.