പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും കേരള കാർട്ടൂൺ അക്കാദമി അംഗങ്ങൾ വരച്ച കാർട്ടൂണുകളുടെ പ്രദർശനം മെയ് 29,30 തീയതികളിൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇലക്ടൂൺസ് എന്ന പേരിൽ നടക്കുന്നു.
ചൂടുപിടിച്ച തിരഞ്ഞെടുപ്പ് കാലത്ത് വരച്ച രസകരമായ കാര്‍ട്ടൂണുകള്ളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. പല വീക്ഷണകോണുകളില്‍ക്കൂടി തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ട കാര്‍ട്ടൂണിസ്റ്റുകളുടെ രചനകള്‍ ചിരിയും ചിന്തയും സമ്മാനിക്കും.
കേരള കാർട്ടൂൺ അക്കാദമിയും ബീക്കൺ കാലിക്കറ്റും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെയാണ് പ്രദർശനം. 29 ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട്ടെ സ്ഥാനാർത്ഥി സംഗമവും പ്രതീക്ഷിക്കുന്നുണ്ട്.
വളരെ ആവേശപൂര്‍വ്വം കേരളത്തില്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത തിരഞ്ഞെടുത്ത 75 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാകുക. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. അശോകന്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, പ്രശസ്ത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ് എന്നിവരുടെ ജൂറിയാണ് കാര്‍ട്ടൂണുകള്‍ തിരഞ്ഞെടുത്തത്.
അജി അത്തിമണ്‍, അജിത്ത് നാരായണ്‍, അനൂപ് ആര്‍, ബൈജു പൗലോസ്, ബാലചന്ദ്രന്‍, ദിന്‍രാജ്, ഏലിയാസ് ജോണ്‍, ഗായത്രി പ്രദീപ്, ഗോപീകൃഷ്ണന്‍, ഹരീഷ് മോഹന്‍, ജി ഹരി, ജയരാജ് ടി ജി, ജയരാജ് വെള്ളൂര്‍, കാര്‍ത്തിക കറ്റാനം, കെ.വി.എം. ഉണ്ണി, മധൂസ്, എം. എസ്. മോഹനചന്ദ്രന്‍, നൗഷാദ് പി. യു, പ്രസന്നന്‍ ആനിക്കാട്, പ്രതാപന്‍ പുളിമാത്ത്, സജീവ് ശൂരനാട്, സജീവ് ബാലകൃഷ്ണന്‍, എ. സതീഷ്, സതീശ് . എസ്. കോന്നി, സുഭാഷ് കെ. കെ, ഷാജി പാംബ്ള, ശ്യാം (ജിക്കു), സുധീര്‍നാഥ്, സുമന്‍, സുനില്‍ മുത്തേടത്ത്, സുരേഷ്. പി, ടെന്‍സിങ്, തൊമ്മി, ഉണ്ണികൃഷ്ണന്‍, വിനു എന്നിവരുടെ കാര്‍ട്ടൂണുകളാണ് പ്രദര്‍ശത്തില്‍ ഉള്ളത്.