റേഷൻ വിതരണത്തിൽ കേന്ദ്രഏജൻസിയായ എൻഐസിയുടെ ട്രയൽ റൺ സ്ഥിരീകരിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ. റേഷൻ വിതരണത്തിലെ സാങ്കേതിക സേവനത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ട്രയൽ റണ്ണിനു ശേഷം തുടർ നടപടി എടുക്കുമെന്നും സിവിൽ സപ്ലൈസ് കമ്മീഷണർ ഡി സജിത്ത് ബാബു ഐഎഎസ് അറിയിച്ചു.
എൻഐസിയെയും ഐടി മിഷനെയും ഒരുമിച്ച് കൊണ്ടുപോകാൻ ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നെങ്കിലും അത് പ്രായോഗികമാകില്ലെന്ന് വിലയിരുത്തിയാണ് എല്ലാ റേഷൻ സേവനങ്ങളും എൻഐസിക്ക് നൽകാൻ പൊതുവിതരണ വകുപ്പ് നടപടി തുടങ്ങിയത്. റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കി കേന്ദ്ര ഏജൻസിയെ കൊണ്ടുവന്നാൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാവും.