സംസ്ഥാന സര്ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്ഡ്ലൂം ടെക്നോളജി ടെക്സ്റ്റൈല്സ് ഡിസൈനര്മാര്ക്ക് തൊഴിലവസരമൊരുക്കുന്നു. യോഗ്യത:
നിഫ്റ്റ്/എന് ഐ ഡി കളില് നിന്ന് ടെക്സ്റ്റൈല് ഡിസൈനിംഗ് അല്ലെങ്കില് ഹാന്ഡ്ലും ആന്റ് ടെക്സ്റ്റൈല് ടെക്നോളജി ഡിഗ്രി/ ഡിപ്ലോമ. 3-5 വര്ഷം ടെക്സ്റ്റൈല് ഡിസൈനിംഗില് പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്ലാണ്. അപേക്ഷകള് തപാല് വഴിയോ നേരിട്ടോ നൽകാം. ഇ-മെയില് വഴിയുള്ള അപേക്ഷകള് പരിഗണിക്കില്ല. അപേക്ഷകള് സ്വീകരിക്കുന്ന അവസാന
തീയതി ജൂണ് 10 വൈകീട്ട് അഞ്ച് മണി. കവറിന് പുറത്ത്
‘ടെക്സ്റ്റൈല് ഡിസൈനര്ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. കൂടുതല് വിവരങ്ങള്ക്ക്: എക്സിക്യൂട്ടീവ് ഡയറക്ടര്, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റം ടെക്നോളജി- കണ്ണൂര്, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്-670007. ഫോണ്: 0497-2835390.
Latest from Local News
ഒരുമയും സന്തോഷവും നിറഞ്ഞതാവട്ടെ പുതുവർഷമെന്നും നാടെങ്ങും സ്നേഹച്ചിരികൾ നിറയട്ടെ എന്നും കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു. നരിക്കൂട്ടുംചാൽ
ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്ക് വശം (കൊയിലാണ്ടി ഭാഗം) മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി കോൺക്രീറ്റ് മതിൽ തകർന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചുവെന്നും യുവാക്കൾ മത്സരിച്ചയിടങ്ങളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും യൂത്ത് കോൺഗ്രസ്സ് വിലയിരുത്തി.
“മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി കത്തുമ്പോൾ എന്തിനെന്റെ കൊച്ചേട്ടാ എന്നെ നോക്കണ്” എന്ന ക്യാമ്പസ് ഗാനവും “അയിസു ഖദീസു പാത്തുമ്മ ഖദീസുമ്മാ…” എന്ന
പുതുവത്സരത്തെ വരവേറ്റ് എളാട്ടേരി അരുൺ ലൈബ്രറി. അരുൺ ലൈബ്രറിയുടെയും കൊയിലാണ്ടി ഗവൺമെൻ്റ് ഐടിഐ സപ്തദിന ക്യാമ്പിൽ പങ്കെടുത്ത എൻ.എസ്.എസ്. വളണ്ടിയർമാരുടെയും ആഭിമുഖ്യത്തിലാണ്







