മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം ട്രെയിനുകൾ വൈകിയോടുന്നു

 മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറില്‍ അധികമാണ് വൈകുന്നത്.തട്ടിക്കൊണ്ടുപോയത് മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി; കരഞ്ഞപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: സലീം അറസ്റ്റിൽ

ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂറും മലബാർ എക്സ്പ്രസ് 1.45 മണിക്കൂറും വൈകും. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയ്ൻ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയ്ൻ 50 മിനിറ്റും വൈകിയോടുന്നു.ഹംസഫർ എക്സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്സ്പ്രസുകൾ ആറു മണിക്കൂറോളം വൈകും. ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറും ഇന്‍റർസിറ്റി എക്സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published.