തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ജൂൺ ആറിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ജൂൺ ആറിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടപടി സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത  യോഗത്തിൽ ജില്ലാ കളക്ടർമാരോട്  സംസാരിക്കുകയായിരുന്നു കമ്മീഷണർ.

  

ജൂലൈ ഒന്നിന്ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മുൻപ് 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ നടന്നത്.

ഇനി നടക്കുന്ന തദ്ദേശസ്വയംഭരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്  പുതുക്കിയ വോട്ടർപട്ടിക പ്രകാരമായിരിക്കും നടക്കുക.

വോട്ടർപട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തേണ്ട രാഷ്ട്രീയകക്ഷികളുടെ യോഗം, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുള്ള പരിശീലനം തുടങ്ങിയവ സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷണർ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published.

Previous Story

ആന്ധ്രാപ്രദേശ്, കേരളം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചർച്ച നടത്തി

Next Story

അഞ്ചു ലക്ഷം ക്ഷീരകര്‍ഷകര്‍ രണ്ടു രൂപ വീതമെടുത്തു നിര്‍മ്മിച്ച ‘ മന്ഥന്‍ ‘ ഹിന്ദിസിനിമ 48 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു

Latest from Main News

ജപ്പാൻ ജ്വരം തടയാൻ ആരോഗ്യ വകുപ്പിന്റെ ‘ജൻവാക്’ വാക്സിനേഷൻ ക്യാമ്പെയിൻ ജനുവരിയിൽ തുടങ്ങും

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജപ്പാൻ ജ്വരം പടരുന്നത് തടയുന്നതിനായി  സംഘടിപ്പിക്കുന്ന ‘ജൻവാക്’ വാക്സിനേഷൻ ക്യാമ്പയിൻ ജനുവരിയിൽ ആരംഭിക്കും. മലപ്പുറം, കോഴിക്കോട്

പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി ബെവ്കോ

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി ബെവ്കോ. മികച്ച

കെഎസ്ആർടിസിയിൽ ‘ഡൈനാമിക് ഫ്ലെക്സി ഫെയർ’ സംവിധാനം വരുന്നു

യാത്രക്കാരെ ആകർഷിക്കാനും സ്വകാര്യ ബസുകളിലെ നിരക്ക് വർധനവിനോട് മത്സരിക്കാനും കെഎസ്ആർടിസി ദീർഘദൂര റൂട്ടുകളിൽ തിരക്കിനനുസരിച്ച് നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന ‘ഡൈനാമിക്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി. മണി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി. മണി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അഭിഭാഷകർക്കും സഹായി ബാലമുരുകനുമൊപ്പമാണ്