മണിയൂർ ഇ. ബാലൻ നോവൽ പുരസ്കാരം ഷീല ടോമിക്ക്

കോഴിക്കോട് : നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന മണിയൂർ ഇ. ബാലന്റെ സ്‌മരണാർത്ഥം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോവൽ പുരസ്കാരത്തിന് ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിന്റെ രചയിതാവ് ഷീല ടോമിയെ തെരഞ്ഞെടുത്തു. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജൂൺ 9ന് പയ്യോളിയിൽ വെച്ച് നടക്കുന്ന മണിയൂർ ഇ.ബാലൻ അനുസ്‌മരണ പരിപാടിയിൽ വെച്ച് കേരള സാഹിത്യ അക്കാദമി മുൻ വൈസ് ചെയർപേഴ്സൺ ഡോ. ഖദീജ മുംതാസ് പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published.