കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (KHRA) സുരക്ഷ പദ്ധതി ഉദ്‌ഘാടനം ചെയ്തു

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (KHRA) സുരക്ഷ പദ്ധതി യൂണിറ്റ് തല ഉദ്‌ഘാടനവും എസ്.എസ്.എൽ.സി പരീക്ഷാ വിജയികളെ ആദരിക്കലും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.

കൊയിലാണ്ടി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ സുരക്ഷാ പദ്ധതി വിശദീകരണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ഫെയ്മസ്, യൂണിറ്റ് പ്രസിഡണ്ട് ഗണേഷൻ, ഉല്ലാസ് രാരിസൺ , BAIK ജില്ലാ സെക്രട്ടറി റാഷിക് , KVVES ഭാരവാഹി ബഷീർ, KHRA യൂണിറ്റ് സെക്രട്ടറിയും ജില്ലാ സുരക്ഷാപദ്ധതി സബ് കമ്മിറ്റി ചെയർമാൻ സാദിഖ് സ്വാഗതവും വർക്കിങ് പ്രസിഡണ്ട് മുഹമ്മദലി നന്ദിയും പറഞ്ഞു.

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കും  ജീവിത പങ്കാളികൾക്കും  കുടുംബാംഗങ്ങൾക്കും  തൊഴിലാളികൾക്കും വേണ്ടി നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി . പദ്ധതിയിൽ അംഗമാവുന്ന ഒരാൾ മരണപ്പെട്ടാൽ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സംഘടന നൽകുന്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

Next Story

വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

Latest from Local News

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്