നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന നേഷണൽ ഹൈവേയുടെ പലഭാഗങ്ങളിലും കനത്ത മഴയും, വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും, കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ് പൊയിൽക്കാവ്, ചേമഞ്ചേരി, പൂക്കാട്, തിരുവങ്ങൂർ എന്നിവിടങ്ങളി’ലാണ് രൂക്ഷമായ വെള്ളക്കെട്ടും യാത്രാ ദുരിതവും ഉണ്ടായിരിക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകുന്നതിന്ന് നേരത്തെ ഉണ്ടായിരുന്ന പ്രകൃതിദത്തമായ പല നീർച്ചാലുകളും അടഞ്ഞതോ, ഇല്ലാതായതോ ആണ് പ്രശ്നം ഗുരുതരമാക്കിയത്. ഇത് കാരണം ഇടക്കിടെ ദീർഘനേരം ഗതാഗതക്കുരുക്കും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരം ഉണ്ടാക്കുന്നതിന് നേഷണൽ ഹൈവേ അധികൃതരുടെയും, നിർമ്മാണക്കമ്പനിയുടേയും അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് ആവശ്യപ്പെട്ടു.
Latest from Local News
യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു. ടി
അരിക്കുളം അഞ്ചാം വാർഡ് തറമൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടിമു ത്തു
നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു, സമരം നിർത്തിവച്ചു. നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള
പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ , രമേശൻ, സതി. മരുമക്കൾ: പരേതനായ
കഴിഞ്ഞ 63 വർഷത്തെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ഇടതു ദുർഭരണത്തിനെതിരെ ഈ തെരെഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ്






