കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽകൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അർഹതപ്പെട്ട കുട്ടികൾക്ക് കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം എന്ന പേരിൽ പഠനോപകരണ വിതരണം നടത്തുകയാണ് ഏകദേശം ആയിരത്തിലധികം കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും മേഖലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കാണ് പ്രധാനമായും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി എന്നത്
കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലും ഒന്നര ലക്ഷത്തോളം മെമ്പർമാർ ഉള്ള ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് യുഎഇ ,ഖത്തർ ,ഒമാൻ ,ബഹറിൻ ,കുവൈത്ത്, റിയാദ് ,ദമാം , ജിദ്ദ, കൊയിലാണ്ടി, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ എന്നിവിടങ്ങളിലായി കൊയിലാണ്ടി കൂട്ടത്തിന്റെ ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്ത വാക്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം
ജീവകാരുണ്യ വിദ്യാഭ്യാസ സഹായ പദ്ധതികൾ എന്നിവ കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലാമായി ഇവിടെ നടപ്പിലാക്കി വരുന്നു കഴിഞ്ഞ വർഷങ്ങളിലെത് പോലെ വിപുലമായി തന്നെ ഈ വർഷത്തെ കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം എന്ന ഈ വിദ്യാഭ്യാസ സഹായ പദ്ധതി
കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ 27/5/2024 തിങ്കളാഴ്ച ഉച്ചക്ക് 2:30 ന് ബഹുമാനപ്പെട്ട കായി ക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുകയാണ് കെ .മുരളീധരൻ എം പി, കാനത്തിൽ ജമീല എംഎൽഎ ,
സുധ കിഴക്കേപ്പാട്ട് (ചെയർ പേഴ്സൺ കൊയിലാണ്ടി നഗരസഭ) ‘ഗോകുലം ഗോപാലൻ എന്നിവരുൾപ്പടെ
സാമൂഹിക സംസ്കാരിക രാഷ്ട്രീയ രംഗത്തെപ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാർഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും കൊയിലാണ്ടിക്കൂട്ടം ഡൽഹിയിൽ വച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബൽ മീറ്റ്
പ്രഖ്യാപനവും ഇതോടൊപ്പം നടക്കും കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വച്ച്
27/5/2024 തിങ്കളാഴ്ച ഉച്ചക്ക് 2:30 ന് നടക്കും വാർത്താ സമ്മേളനത്തിൽ
അസീസ് മാസ്റ്റർ, റഷീദ് മൂടാടി,സഹീർ ഗാലക്സി ,സുരേഷ് കെ, ഫാറൂഖ് പൂക്കാട്, മൊയ്തു വൺടു വൺ,ഗഫൂർ കുന്നിക്കൽ,ഫൈസൽ മുസ എന്നിവർ പങ്കെടുത്തു