കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി, കൊയിലാണ്ടി താലൂക്കിലെ അർഹരായ സ്കൂൾ കുട്ടികൾക്ക് നൽകി വരുന്ന കുഞ്ഞുമനസുകൾക്കൊരു കുട്ടിസമ്മാനം പദ്ധതി 2024 മെയ് 27 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹു. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കപ്പെടുകയാണ്.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി താലൂക്കിലെ അർഹരായ സ്കൂൾ കുട്ടികൾക്ക് വർഷാവർഷം നൽകി വരുന്ന ‘കുഞ്ഞുമനസുകൾക്കൊരു കുട്ടിസമ്മാനം’ പദ്ധതി ഈ വർഷവും വിപുലമായി നടത്തുകയാണ്.

2024 മെയ് 27 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹു. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കുന്നു.

പ്രസ്തുത ചടങ്ങിൽ ശ്രീ. കെ മുരളീധരൻ എം പി, ശ്രീമതി. കാനത്തിൽ ജമീല എം എൽ എ, ശ്രീ. ഗോകുലം ഗോപാലൻ തുടങ്ങിയവരും കൊയിലാണ്ടിയിലെ പൗരപ്രമുഖരും പങ്കെടുക്കും.

