തലയാട്. താൻ നീട്ടി വളർത്തിയ മുടി ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുവാൻ വേണ്ടി മുറിച്ചു നൽകിക്കൊണ്ട് നാടിന് മാതൃകയായി ഇരിക്കുകയാണ് തലയാട് എളാഞ്ചേരി വേദ സോണി എന്ന ഈ കൊച്ചു മിടുക്കി. തൃശൂർ ഉള്ള മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിനാണ് മുടി നൽകിയത്. ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്ന ഈ കുട്ടി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ അഞ്ചാംതരം വിദ്യാർഥിനിയാണ്. സ്കൂളിലെ സെൻറ്. തെരേസ ചാരിറ്റബിൾ ട്രസ്റ്റിലെ അംഗവും പാവപ്പെട്ട കുട്ടികളുടെ ഭവന നിർമ്മാണത്തിന് മുൻപന്തിയിലുമാണ്
വേദ സോണി. കാക്കണം ചേരി ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് വേണ്ടുന്ന പഠനോപകരണങ്ങളും ഭക്ഷണവും നൽകാറുണ്ട്. കൂടാതെ മെഡിക്കൽ കോളേജ് ഉൾപ്പെടെ ആശുപത്രിയിൽ ഉള്ള രോഗികൾക്ക് വീടുകളിൽ പോയി ഭക്ഷണപൊതികൾ ശേഖരിച്ച് ഓരോ സംഘടനകൾക്കും എത്തിച്ചു നൽകാറുണ്ട്. ഈ ചെറുപയത്തിൽ തന്നെ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ട് നാട്ടുകാർക്കും സഹപാഠികൾക്കും പ്രചോദനമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. തലയാട് എളാഞ്ചേരി സോണി – ഹണി ദമ്പതികളുടെ മകളാണ് വേദസോണി.