സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് കമ്മീഷണർ സർക്കുലർ ഇറക്കി

സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് കമ്മീഷണർ സർക്കുലർ ഇറക്കി. മെയ് 30 ന് മുമ്പ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും ജൂൺ ഒന്നു മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. ജൂൺ മാസം എല്ലാ ദിവസവും പട്രോളിംഗ് നടത്തും. അതുപോലെ തന്നെ സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും.

  

സ്കൂൾ പരിസരത്തെ ഇടവഴികള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. കോമ്പൗണ്ടുകളും പരിശോധിക്കും. ശൂന്യമായ ശുചിമുറികൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങൾ പരിശോധിക്കുന്നത് കൂടാതെ സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കുമെന്ന് സർക്കുലറിലുണ്ട്. അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങളും ശേഖരിക്കും.  സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യു.പി സ്വദേശി പരാതിയുമായി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ

Next Story

ദേശീയ പാത നിർമ്മാണം പ്രവൃത്തി ത്വരിതപ്പെടുത്തണം. സി പി ഐ

Latest from Main News

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം