മൂടാടി : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മഞ്ഞൾ വനം പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം കാർഷിക കർഷകൻ ഗ്രൂപ്പിൻ്റ നേതൃത്വത്തിൽ പതിനൊന്നാം വാർഡിൽ നടന്നു. പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ കൃഷി ഓഫീസർ ഫൗസിയ ഷഹീർ – ഗ്രൂപ്പ് അംഗങ്ങളായ സജിന്ദ്രൻ തെക്കേടത്ത് – റഷീദ് എടത്തിൽ – അസൈനാർ എൽ.കെ. റഷീദ് എ.എം.ആർ എന്നിവർ പങ്കെടുത്തു.
കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിൻ്റെ സാങ്കേതിക സഹായത്തോടെ പ്രഗതി ഇന മഞ്ഞൾ വിത്താണ് ഗ്രാമപഞ്ചായത്തിലെ 15 ഗ്രൂപ്പുകൾ കൃഷി ചെയ്യുന്നത് മഞ്ഞൾ പൊടി ബ്രാൻഡ് ചെയ്ത് വിപണനം നടത്താനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുളങ്കാടുകൾ സൃഷ്ടിക്കാൻ തുടങ്ങുകയാണ്. ജൈവവൈവിധ്യ കലവറയായ കോട്ടയിൽ ക്ഷേത്ര കാവും വാഴയിൽ ഭവതി ക്ഷേത്രത്തോട് ചേർന്ന പാതാളവും ശാസ്ത്രീയ പഠനം നടത്തി കേന്ദ്ര സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റ പൈതൃക സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്.