‘മക്കളെ അറിയാം അവരോടൊപ്പം വളരാം’ നെസ്റ്റ് കൊയിലാണ്ടി പേരെന്റ്റിംഗ് വർക്ക്‌ഷോപ്പ് മെയ് 27 ന്

‘മക്കളെ അറിയാം അവരോടൊപ്പം വളരാം’ എന്ന പേരിൽ നെസ്റ്റ് കൊയിലാണ്ടി പേരെന്റ്റിംഗ് വർക്ക്‌ഷോപ്പ് മെയ് 27 ന് സംഘടിപ്പിക്കുന്നു.  അവരുടെ മക്കളെ മികച്ച രീതിയിൽ വളർത്തിയെടുക്കണമെന്നത്ഏ തൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ് . ഒരു രക്ഷകർത്താവ് എന്ന നിലയിൽ നമ്മുടെ കുട്ടികൾ ശരിയായി ചിന്തിക്കണമെന്നും നല്ല കാര്യങ്ങൾ ചെയ്യണമെന്നും നാം ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികൾക്ക് വേണ്ട കാര്യങ്ങൾ നൽകിക്കൊണ്ട് അവരെ നല്ല മനുഷ്യരാക്കി മാറ്റാൻ നാമെല്ലാം കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. കുട്ടികൾ തെറ്റുകൾ ഒന്നും ചെയ്യരുതെന്നും, എല്ലായ്പ്പോഴും അനുസരണയുള്ളവരായി വളരണം എന്നുമാണ് നമ്മുടെ ആഗ്രഹം. എന്നാൽ പല ഘട്ടങ്ങളിലും കാര്യങ്ങൾ അങ്ങനെയല്ലാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു.

 

വർത്തമാന കാലഘട്ടത്തിൽ നേരിടുന്ന ലഹരി ഉപയോഗത്തിൽ, കുട്ടികളെ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്നും എങ്ങനെ മോചിതരാക്കാം. കുട്ടിയുടെ പഠനം, സ്വഭാവം, അമിതമായ ഫോൺ ഉപയോഗം, പെരുമാറ്റ രീതികൾ എന്നിവയിൽ ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങൾ … എങ്കിൽ ഇതാ നിങ്ങൾക്ക് വേണ്ടി Nest (NIARC) മെയ് 27 ന് സംഘടിപ്പിക്കുന്ന പോസിറ്റീവ് പാരന്റിങ് പ്രോഗ്രാമിൽ നിങ്ങളെപ്പോലുള്ള രക്ഷിതാക്കൾക്കും രക്ഷിതാവാകാൻ പോകുന്നവർക്കും താൽപര്യമുള്ളവർക്കും പങ്കാളികളാകാം. ഇതിലൂടെ മികച്ച പാരന്റിങ് രീതി മനസ്സിലാക്കാനും അത് നിങ്ങളുടെ കുട്ടികൾക്ക് നൽകിക്കൊണ്ട് അവരെ മികച്ച ഭാവി തലമുറകളായി വാർത്തെടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ഇന്ന് തന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യൂ . രജിസ്ട്രേഷനായി വിളിക്കൂ 7593066066.

Leave a Reply

Your email address will not be published.

Previous Story

ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാര നിറവിൽ ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ

Next Story

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22 കാരൻ മരിച്ചു

Latest from Main News

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം