സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കോഴിക്കോട് ജില്ലയിൽ പാഠപുസ്തകങ്ങളുടെ വിതരണം 72 ശതമാനം പൂർത്തിയായി.
1 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക് ജില്ലയിൽ ആകെ 37,20,033 പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. ഇതിൽ 77 ശതമാനം പുസ്തകങ്ങൾ ഇതിനകം ഡിപ്പോയിൽ എത്തി. അൺഎയിഡഡ് സ്കൂളുകളിലേക്ക് 2,27,945 പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.
സർക്കാർ, എയ്ഡഡ് മേഖലയിൽ 1194 സ്കൂളുകളാണ് ജില്ലയിലുള്ളത്. ഈ സ്കൂളുകളിലേക്കുള്ള പുസ്തക വിതരണത്തിനായി 334 സൊസൈറ്റികൾ പ്രവർത്തിക്കുന്നു. സൊസൈറ്റികൾ മുഖേനയാണ് പുസ്തക വിതരണം.
എൻ ജി ഒ ക്വാർട്ടേഴ്‌സ് ജിഎച്ച്എസ് സ്കൂളിന്റെ പഴയ കെട്ടിടത്തിൽ വച്ചാണ് എല്ലാ സൊസൈറ്റികളിലേക്കുമുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഇരുപതോളം കുടുംബശ്രീ ജീവനക്കാരാണ് പാഠപുസ്തകങ്ങൾ താരംതിരിച്ചു വിതരണം നടത്തുന്നത്.
ഇത്തവണ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസ്സുകളിലേ സിലബസ്സിൽ മാറ്റം വന്നതിനാൽ മൊത്തം പുതിയ പുസ്തകങ്ങളാണ്. അടുത്ത അധ്യായന വർഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് എന്നീ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലും മാറ്റം വരും.
പാഠപുസ്തക വിതരണം വിദ്യാഭ്യാസ ഉപജില്ല ഓഫീസ് തലത്തിൽ
ചോമ്പാല-68 ശതമാനം പൂർത്തിയായി
കൊയിലാണ്ടി-68.5% കുന്നുമ്മൽ-70.69%
മേലടി-69%
നാദാപുരം-70.65% തൊടന്നൂർ-70.4% വടകര-71.43% കോഴിക്കോട് സിറ്റി-69% കോഴിക്കോട് റൂറൽ- 71.5%
ചേവായൂർ-72% ഫറോക്ക്- 72.4%
കുന്നമംഗലം-69.2% മുക്കം-70.32% താമരശ്ശേരി-70.65% ബാലുശ്ശേരി-69.5%
പേരാമ്പ്ര-69.84% കൊടുവള്ളി-72.23%