കനത്ത മഴ വൈദ്യുതി ദുരന്തങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം

/

കനത്ത മഴയുടെയും കാറ്റിന്റെയും സാഹചര്യത്തിൽ മരക്കൊമ്പുകൾ പൊട്ടിവീണു വൈദ്യുതി കമ്പനികൾ താഴ്ന്നു കിടക്കാൻ സാധ്യത ഏറെയുണ്ടെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു ഇത്തരം സാഹചര്യത്തിൽ പൊതുജനം അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി അധികൃതർ ആവശ്യപ്പെട്ടു.

കനത്ത മഴയുടെ സാഹചര്യത്തിൽ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.

ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക. ഓർക്കുക, ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്.

വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ കസ്റ്റമര്‍കെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും.

Leave a Reply

Your email address will not be published.

Previous Story

വിവാഹ വീട്ടില്‍ ചോറ് വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Next Story

കനത്ത മഴ ബാലുശ്ശേരിയിൽ 20 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Latest from Local News

വെളിയന്നൂർകാവ് ക്ഷേത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് ഉത്സവം തുടങ്ങി. ഞായറാഴ്‌ച കലവറക്കൽ പേരൂരില്ലം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം, ശ്രീപാർവതി

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.

വിസ്‌ഡം സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങൾക്ക് നാദാപുരം എം വൈ എം ക്യാമ്പസിൽ തുടക്കമായി

കൊയിലാണ്ടി : വിസ്‌ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങൾക്ക് നാദാപുരം എം വൈ എം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1 കാർഡിയോളജി വിഭാഗം ഡോ :