രാത്രി ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തടി എളുപ്പത്തിൽ കുറയ്ക്കാം

അമിതഭാരം ആരോഗ്യത്തിന് വെല്ലുവിളിയായതുകൊണ്ട്, ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമായ ഒരു കാര്യമായി മാറിയിരിക്കുന്നു. നമ്മുടെ ഭക്ഷണരീതി തന്നെയാണ് ഇതിൻറെ പ്രധാന കാരണവും. തടി കൂടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് നാം രാത്രിയിൽ കഴിക്കുന്ന ഭക്ഷണമാണ്. രാത്രിയിൽ പെട്ടെന്ന് ദഹിക്കുന്നതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് വിശദമായി നോക്കാം.
ബീഫ്, ചിക്കൻ പോലുള്ള അമിത പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കരുത്. ഇവ ദഹിക്കാൻ ഏറെ സമയമെടുക്കും. ഭാരം കൂട്ടുന്നതിനും കാരണമാകും.
രാത്രിയിൽ ചിപ്സ്, ലെയ്സ്, ബിംഗോ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. ഇവയിൽ ഉപ്പിന്റെ അംശം കൂടുതലാണ്. രാത്രിയിൽ ഇവ രക്തസമ്മർദ്ധം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
എരിവും പുളിയും മസാലകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല ഇവ ശരീരത്തിൽ അമിത അളവിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും, മധുരപദാർത്ഥങ്ങളും രാത്രിയിൽ കഴിവതും ഒഴിവാക്കുക. ഇവ ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു.

രാത്രിയിൽ ചായ, കാപ്പി മറ്റ് പഞ്ചസാര ചേർത്ത പാനീയങ്ങൾ തുടങ്ങിയവ കഴിക്കാതിരിക്കുക. ഇവ തടി കൂട്ടുന്നതിന് കാരണമാകുന്നു. ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തും. ശരീരഭാരം കുറയ്ക്കുന്നതിനായി ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കുന്നു

Next Story

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സംസ്ഥാനതല ദ്രുതകർമ സേന രൂപീകരിച്ചു

Latest from Health

ഓവർഡോസ് ഇല്ലാതെ സമയം പാലിച്ച് മരുന്ന് കഴിക്കാം; മരുന്നുപെട്ടികൾക്ക് ഡിമാൻഡ്

വയസ്സാകുമ്പോൾ പലവിധ രോഗങ്ങൾക്ക് ദിവസത്തിൽ പല സമയങ്ങളിലും മരുന്നുകൾ കഴിക്കേണ്ടി വരുന്നു. പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ, കരൾ, വൃക്ക, രക്തചംക്രമണം തുടങ്ങി

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങൾക്കായി കര്‍ശന സുരക്ഷാനിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ ഭീഷണി ഉയർന്നതിനാൽ നീന്തൽ കുളങ്ങൾക്കായി ആരോഗ്യമേഖല കര്‍ശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പ്

കണ്ണിനടിയിലെ കറുപ്പ് ഒഴിവാക്കാം ; ഭക്ഷണം തന്നെ മരുന്ന്

കണ്ണിനടിയിലെ കറുപ്പ് ഇന്ന് പലർക്കും അലോസരമാകുന്ന പ്രശ്നമാണ്. ക്രീമുകളോ സൗന്ദര്യചികിത്സകളോ ആശ്രയിക്കാതെ, ശരിയായ ഭക്ഷണശീലം പാലിച്ചാൽ ഇത്തരം ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.