സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത. ഒന്നാം ക്ലാസ് പ്രവേശനത്തിലടക്കം കുട്ടികള്‍ കുറയുന്നു. പഠന രീതിയിലെ നിലവാരത്തകര്‍ച്ചയും ദേശീയ വിദ്യാഭ്യാസത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള എതിര്‍പ്പുമാണ് സംസ്ഥാന സിലബസ് ഉപേക്ഷിക്കാനുള്ള പ്രധാന കാരണമെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2022ല്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവരെക്കാള്‍ കഴിഞ്ഞ വര്‍ഷം 10,164 കുട്ടികള്‍ കുറവായിരുന്നു. നിലവിലെ കണക്കനുസരിച്ച് ഇത്തവണ അതിലും കുറവാണ് കുട്ടികള്‍ പ്രവേശനത്തിനെത്തിയത്. കൂടാതെ മറ്റു ക്ലാസുകളിലും കാര്യമായ കുറവുണ്ട്. പത്താം ക്ലാസിലെ വിജയ ശതമാനം കൂടുതലാണെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ പൊതുവേ ആശങ്ക നിലനിൽക്കുന്നുണ്ട്.

എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍ പോലും പ്ലസ് വണ്ണിൽ പരാജയപ്പെടുന്നു. ദേശീയ അടിസ്ഥാന പരീക്ഷകളില്‍ കേരളത്തിലെ സിലബസില്‍ നിന്നുള്ളവര്‍ ഏറെ പിന്നിലാകുന്നു. നീറ്റ് പരീക്ഷകളിലടക്കം കേരള സിലബസിലുള്ളവര്‍ക്കു മുന്നേറാനാകുന്നില്ല. ഇതാണ് കുട്ടികളെയും രക്ഷിതാക്കളെയും സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് അകറ്റുന്നത്.

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ആറു വയസാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായ പരിധി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്ര വിദ്യാലയങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ആറു വയസാക്കി. എന്നാല്‍ സംസ്ഥാനത്ത് ഈ വര്‍ഷവും അഞ്ചു വയസാണ്. കേരള സിലബസിലെ വിദ്യാര്‍ഥി പ്ലസ്ടു പാസാകുമ്പോള്‍ 17 വയസേ ആകൂ. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ളവര്‍ 18 വയസിലാകും പ്ലസ്ടു പരീക്ഷ പാസാകുക. ദേശീയ പരീക്ഷകളുടെയെല്ലാം പ്രായ പരിധി 18 ആയി പുനര്‍ നിണര്‍യിക്കുമെന്ന് വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരള സിലബസിലുള്ളവര്‍ പ്ലസ്ടു കഴിഞ്ഞുള്ള ദേശീയ പരീക്ഷകളെഴുതാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു

Next Story

ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാര നിറവിൽ ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ

Latest from Main News

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ