ബാലുശ്ശേരി മേഖലയിൽ കനത്ത മഴ .താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. ബാലുശ്ശേരി വീവേഴ്സ് കോളനിയിലും കടകളിലും വെള്ളം കയറി.

ഇരുപതോളം കുടുംബങ്ങളെ ബാലുശ്ശേരി എ.യു.പി. സ്കൂളിലേക്ക് മാറ്റി.മഴ കനക്കുകയാണെങ്കിൽ കൂടുതൽ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ സൂചന നൽകി.ബുധനാഴ്ച വൈകിട്ട് ആരംഭിച്ച മഴ രാത്രി ഏറെ വൈകിട്ടും തുടരുകയാണ്.കനത്ത മഴയിലും കാറ്റിലും മരത്തിൻ്റെ കൊമ്പു പൊട്ടി വീണു കണയങ്കോട് വൈദ്യുതി ലൈൻ പൊട്ടിവീണു കെ.എസ്.ഇ.ബി അധികൃതർ ഓടിയെത്തി ലൈൻ പുനസ്ഥാപിച്ചു.











