ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യു.പി സ്വദേശി പരാതിയുമായി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ

കോഴിക്കോട്: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യു.പി സ്വദേശി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. താമരശ്ശേരി പുതുപ്പാടി ഒടുങ്ങാക്കാട് മദ്രസക്ക് സമീപം വാടകക്ക് താമസിക്കുന്ന നാഫിസാണ് തന്റെ ഭാര്യ അഫ്‌സ(24)യെ കാണാനില്ലെന്ന് കാണിച്ച് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്.  ഇരുവര്‍ക്കും ഒരു വയസ്സായ കുഞ്ഞുണ്ട്. 

കുഞ്ഞിനെ വീട്ടില്‍ വെച്ച് അവിടെ ഉണ്ടായിരുന്ന 2000 രൂപയും എടുത്താണ് ഭാര്യ വീടുവിട്ട് പോയതെന്നും നാഫിസ് നൽകിയ പരാതിയില്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ ജോലിക്കായി പുതുപ്പാടിയില്‍ എത്തിയത്. അതേസമയം രാത്രി പതിനൊന്നരയോടെ യുവതി വീടിന് മുന്നിൽ നിന്നുള്ള റോഡിലൂടെ നടന്നുപോകുന്നത് കണ്ടതായി  നാട്ടുകാര്‍ പറഞ്ഞു. അഫ്‌സ വയനാട്ടില്‍ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.  അഫ്സയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8979620613, 9544161755 എന്നീ നമ്പറുകളിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ തിയ്യറാണ്ടി പൊയിൽ രാഘവൻ നായർ നിര്യാതനായി

Next Story

സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് കമ്മീഷണർ സർക്കുലർ ഇറക്കി

Latest from Main News

ശബരിമലയിലെ സ്വർണക്കവർച്ച: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം- കെ.മുരളീധരൻ

ശബരിമലയിലെ സ്വർണക്കവർച്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക്

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ