യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് കുറ്റിക്കാട്ടൂർ മുണ്ടപ്പാലം ജംഗ്ഷനിൽ മുഹമ്മദ്‌ റിജാസ് (18) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ജില്ല കളക്ടറെയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവരെയും എതിർ കക്ഷി ചേർത്താണ് കേസെടുത്തത്. കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട്‌ നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേർന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ആണ് കേസെടുത്തത്.

ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ അഞ്ചു കേസുകൾ പരിഗണിച്ചു. വടകര കൊയിലാണ്ടി വളപ്പിൽ റഹ്മാനിയ ജമാഅത്ത് മദ്രസ്സ കെട്ടിടത്തിന്റെ നികുതി ഇളവ് സംബന്ധിച്ച കേസിൽ കെട്ടിടത്തിന്റെ ഉപയോഗക്രമം മദ്രസയ്ക്ക് ആണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതിനാൽ കെട്ടിടത്തിന് നികുതി ഒഴിവാക്കി തീർപ്പ് കല്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേഘാലയില്‍ മരിച്ച മലയാളി സൈനികന് നാടിൻ്റെ യാത്രാമൊഴി

Next Story

കുട്ടികളുടെ ചലനങ്ങളിൽ ഭാവരാഗങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ച് പച്ചില 24

Latest from Main News

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ