സിസ്റ്റർ ലിനി അനുസ്മരണവും രക്തദാനവും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്നു

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ വർക്ക്സ് യൂണിയൻ സിഐടിയു അംഗവും എച്ച് എം സി ജീവനക്കാരിയുമായ സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ് മെയ് 21. സ്വന്തം ജീവൻ നൽകി നിപ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണ്. അത്യന്തം അപകടകാരിയായ വൈറസിന് മുമ്പിൽ വിറങ്ങലിച്ചു പോയ ഒരു ജനതയ്ക്ക് തന്റെ ജീവിതത്തിലൂടെ ധൈര്യം പകരുകയാണ് ലിനി അന്ന് ചെയ്തത്.

ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും ത്യാഗമനോ ഭാവത്തിന്റെയും സേവന സന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണ പരിപാടി മുൻ എംഎൽഎയും. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ടുമായ സ.കെ ദാസൻ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. മിനി കെ. ഡോ. മംഗള യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം, രശ്മി പി എസ് ലജിഷ എ പി ബിജീഷ്, ശാലിനി തുടങ്ങിയവർ സംസാരിച്ചു. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ വർക്ക്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ അനുസ്മരണ ദിനങ്ങളിൽ മുൻവർഷത്തെപ്പോലെ ജീവനക്കാർ രക്തദാനം നൽകി.

 

Leave a Reply

Your email address will not be published.

Previous Story

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന പ്രചാരണം വ്യാജമാണെന് കെഎസ്ഇബി

Next Story

കോഴിക്കോട് റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി സംഘടിപ്പിച്ച ‘മെഗാ ബിസിനസ് കോൺക്ലേവ് – മൈ ബിസിനസ്  മൈ ഫ്യൂച്ചർ’ ആരംഭിച്ചു

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ