കോഴിക്കോട് : വ്യത്യസ്ഥ മേഖലകളിലെ സംരംഭകരുമായി ഇടപെഴകാനും നിക്ഷേപകരെ കണ്ടെത്താനും വളർച്ചാ വഴികൾ പരസ്പരം പങ്കുവെക്കാനും ലക്ഷ്യമാക്കി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറി സംഘടിപ്പിച്ച മെഗാ ബിസിനസ് കോൺക്ലേവ് -മൈ ബിസിനസ് മൈ ഫ്യൂച്ചർ ആരംഭിച്ചു.
കാലിക്കറ്റ് ട്രെയിഡ് സെൻ്ററിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ടിക്റ്റ് ഗവർണർ ഡോ സേതു ശിവങ്കർ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ സേവന സന്നദ്ധരായവർക്ക് ബിസിനസ് വിപുലപ്പെടുത്താൻ കോൺക്ലേവ് ഉത്തമ മാതൃകയെന്ന് ഡോ.സേതു ശിവങ്കർ പറഞ്ഞു.
റോട്ടറി അംഗങ്ങൾ പരസ്പരം ബിസിനസ് ഏകീകരിക്കുന്ന ആർ എം ബി യുടെ വിജയം പ്രതീക്ഷ നൽകുന്നതാണ്. ഇതോടൊപ്പം പരിചയ സമ്പന്നരായ ബിസിനസുകാരുടെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരം കൂടി ഉപയോഗപ്പെടുത്തിയാൽ ഈ രംഗത്ത് ഉയരാൻ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് കെ വി സവീഷ് അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്റ്റ് ഗവർണർ നോമിനി എം വി.മോഹൻ ദാസ് മേനോൻ,പ്രോഗ്രാം ചെയർ സന്നാഫ് പാലക്കണ്ടി , സി എസ് ഡ്ബ്ള്യൂ മാനേജിംഗ് ഡയറക്ടർ കെ നിധിൻ ബാബു, പ്രോഗ്രാം ഡയറക്ടർ നിജേഷ് പുത്തലത്ത് , ജെ സി ഐ കാലിക്കറ്റ് പ്രസിഡൻ്റ് ഡോ ജമീൽ സേട്ട് ,ജെ കോം കാലിക്കറ്റ് ചെയർമാൻ ആമിർ സുഹൈൽ , അഞ്ജുഷ സവീഷ് , ആർ എം ബി കാലിക്കറ്റ് ചെയർമാൻ ഇ ബി രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.