കാലിക്കറ്റ് പ്രസ് ക്ലബ്ബിന് കീഴില്‍ ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ; അപേക്ഷ ജൂണ്‍ 15 വരെ

കാലിക്കറ്റ് പ്രസ് ക്ലബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 15വരെ സ്വീകരിക്കും. ബിരുദമാണ് യോഗ്യത.

കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുസമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. പ്രായം 2024 ജൂണ്‍ 1ന് 30 വയസ്.

അപേക്ഷ ഫീസ് 300 രൂപ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്ക് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

വെബ്‌സൈറ്റ്: www.icjcalicut.com
ഫോണ്‍: 9447777710, 9074739395, 0495 2727869, 272 1860.

 

Leave a Reply

Your email address will not be published.