2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം

കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം. ഏകജാലകം വെബ്‌സൈറ്റില്‍ പ്ലസ് വണ്‍ മെറിറ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷ നല്‍കുന്നത് കൂടാതെ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ പ്രത്യേകം റജിസ്റ്റര്‍ ചെയ്യണം. റജിസ്റ്റര്‍ ചെയ്തശേഷം 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കായിക രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ (ജനന തീയതിയുള്ളത്) പകര്‍പ്പ്, ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് റജിസ്‌ട്രേഷന്‍ സ്ലിപ്പ് എന്നിവ മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനായി നൽകണം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വേരിഫിക്കേഷന് ശേഷം നല്‍കുന്ന സ്‌കോര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്‌സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനായി പൂര്‍ത്തീകരിക്കണം. അതിന്ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ പകര്‍പ്പ് വിദ്യാര്‍ത്ഥിയും രക്ഷാകര്‍ത്താവും ഒപ്പ് വെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം ജില്ലയിലെ നിര്‍ദ്ദിഷ്ട ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം.

ബന്ധപ്പെടേണ്ട നമ്പര്‍ 0495-2722593.

Leave a Reply

Your email address will not be published.

Previous Story

കുട്ടികളുടെ ചലനങ്ങളിൽ ഭാവരാഗങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ച് പച്ചില 24

Next Story

ബസ് യാത്രയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിന്നാലെ ഓടി പിടിച്ച യുവതിക്ക് നടക്കാവ് ജനമൈത്രി പോലീസിന്റെ അഭിനന്ദനങ്ങൾ

Latest from Local News

വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി

തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന

മേപ്പയ്യൂരിൽ യു ഡി എഫ് വിജയാരവം നടത്തി

മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ

ജവാന്‍ സുബനിഷിനെ അനുസ്മരിച്ചു

ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍

കൗമാര മനസ്സറിഞ്ഞ് കായണ്ണയിൽ ഹ്രസ്വ ചിത്ര പ്രദർശനവും ഓപ്പൺ ഫോറവും നടത്തി

പേരാമ്പ്ര : ലോകോത്തര സിനിമകളും സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മികച്ച ഡോക്യുമെൻററികളും വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കായണ്ണ