സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം ; ഇടുക്കി സ്വദേശി മരിച്ചു

/

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. കോഴിക്കോട് വച്ചാണ് ഇദ്ദേഹത്തിന് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചത്.

ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്. അവിടെ വെസ്റ്റ് വെസ്റ്റ്‌നൈല്‍ പനി ബാധിതനായി. ആദ്യം കോഴിക്കോട് ചികിത്സയിലായിരുന്നു. പിന്നീട് പനി കുറഞ്ഞപ്പോള്‍ ഇടുക്കിയില്‍ വീട്ടിലേക്ക് വന്നു. വീണ്ടും കൂടിയപ്പോള്‍ ഇടുക്കിയിലെ മെഡിക്കള്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട് കഴിഞ്ഞ ആഴ്ച വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Leave a Reply

Your email address will not be published.

Previous Story

കെ ശിവരാമൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്തു

Next Story

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

Latest from Main News

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

  കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 19.03.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 19.03.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ 👉സർജറിവിഭാഗം ഡോ. രാജൻകുമാർ 👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക്

വിറകുപുരക്ക് തീപിടിച്ചു.

പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ ശ്രീമതി കുളപ്പുറത്ത് ലീല എന്നിവരുടെ വീടിനോട് ചേർന്നുള്ള വിറകുപുരക്ക് തീപിടിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സന്ദേശം

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാപ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു.

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസ്സുകാരി

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ  മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ്