മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖലാ കലോത്സവം-‘നന്മ ഫെസ്റ്റ്’ മെയ് 25ന് ആഘോഷിക്കും

/

കൊയിലാണ്ടി: മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖലാ കലോത്സവം-നന്മ ഫെസ്റ്റ് മെയ് 25ന് ആഘോഷിക്കും. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 9.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്,സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍ എന്നിവര്‍ പങ്കെടുക്കും.

വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സംഗമം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. കോയ കാപ്പാട് മുഖ്യാതിഥിയാകും. മുതിര്‍ന്ന കലാകാരന്‍മാരെ ആദരിക്കല്‍, ചിത്രപ്രദര്‍ശനം, കളരിപ്പയറ്റ്, മെഗാ ഗാനമേള എന്നിവയും വിവിധ യൂനിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. ഫെസ്റ്റിന്റെ സമാപനം കുറിച്ചു കൊണ്ട് ഇബ്രാഹിം വെങ്ങരയുടെ ഒടുക്കത്തെ അത്താഴം എന്ന നാടകം അവതരിപ്പിക്കും. പത്ര സമ്മേളനത്തില്‍ കെ.ഷിജു, ശശി കോട്ടില്‍, പാലക്കാട് പ്രേംരാജ്, അലി അരങ്ങാടത്ത്, ടി.കെ.ജനാര്‍ദ്ദനന്‍, രാഗം മുഹമ്മദലി, വി.കെ .രവി, ശശീന്ദ്രന്‍ ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

റസ്റ്റോറന്‍റുകളിൽ ബിയറും വൈനും, ബാറുകളിലൂടെ കള്ളും ഉൾപ്പടെ വിൽപ്പന നടത്താവുന്ന രീതിയിൽ മദ്യനയം പരിഷ്കരിക്കാൻ സർക്കാർ ആലോചന

Next Story

കെ ശിവരാമൻമാസ്റ്റർ അനുസ്മരണം ഇന്ന് വൈകുന്നേരം സി എച്ച് ഓഡിറ്റോറിയത്തിൽ

Latest from Local News

ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മുനിസിപ്പാലിറ്റി തലത്തിലെ എൽ.പി., യു.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച

പൂക്കാട് കലാലയം സ്മൃതിലയം പരിപാടി സംഘടിപ്പിച്ചു

പൂക്കാട് കലാലയം അംഗങ്ങളായിരുന്ന ഇരുപത്തിമൂന്ന് കലാപ്രവർത്തകരുടെ ഫോട്ടോകൾ സ്മൃതിലയം എന്ന പരിപാടിയിൽ വെച്ച് അനാഛാദനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ,