ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികൻ മരിച്ചു

മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയില്‍കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകന്‍ ഹവില്‍ദാര്‍ അനീഷ് (42) ആണ് മരിച്ചത്.

ചിറാപുഞ്ചിയിലെ ലിംഗ്‌സിയാര്‍ വെളളച്ചാട്ടത്തില്‍ കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതായിരുന്നു അനീഷ്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം നടന്നത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


ഹവില്‍ദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. 2004 ലായിരുന്നു സൈന്യത്തില്‍ ചേര്‍ന്നത്. യശോദയാണ് അമ്മ. ഭാര്യ: സജിന. മക്കള്‍: അവന്തിക, അനന്തു.

Leave a Reply

Your email address will not be published.