സ്കൂൾ പ്രവേശനോത്സവം; സുപ്രധാന നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവേശനോത്സവം എറണാകുളം എളമക്കര സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

“പ്ലസ് വൺ സീറ്റ് പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പ് ആണ് ലക്ഷ്യം. മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനത്തിന് അവസരം ഒരുക്കും. അഡ്മിഷൻ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധിക്കുന്നതിൽ പ്രസക്തി ഇല്ല. പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തില്ല. ഭയപ്പെട്ട് ഓടില്ല,” മന്ത്രി കൂട്ടിച്ചേ‍ർത്തു.

“മെയ് 25ന് സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കാളികളാകണം. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകിയിട്ടുണ്ട്. അത് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,” മന്ത്രി പറഞ്ഞു.

“സ്കൂൾ പരിസരം, ക്ലാസ് മുറികൾ, ടോയ്‌ലറ്റ്‌, കുട്ടികൾ ഉപയോഗിക്കുന്ന മറ്റു പൊതുവായ സ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കണം. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സ്കൂളുകൾ തുടർച്ചയായി അടഞ്ഞു കിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണം,” മന്ത്രി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികൻ മരിച്ചു

Next Story

ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ഇരട്ടി ഗുണം

Latest from Main News

കെ.എസ്.ഇ.ബി ബില്ലിൽ ഇളവ്: ഫെബ്രുവരിയിൽ സർചാർജിൽ കുറവ്

കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജിൽ ഇളവ് ലഭിക്കും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഈ മാസം ഇന്ധന സർചാർജ്

നവകേരള സദസ്സ് പ്രവൃത്തികള്‍: ജില്ലയിലെ 16 പദ്ധതികളുടെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചു

ജില്ലയിലെ മുഴുവന്‍ നവകേരള സദസ്സ് പ്രവൃത്തികള്‍ക്കും സര്‍ക്കാറില്‍നിന്ന് ഭരണാനുമതി ലഭ്യമായതായും ഇതില്‍ 16 എണ്ണത്തിന്റെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചതായും ജില്ലാ വികസന

ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് സിഐടിയു

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു

അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു

അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ പത്താം ക്ലാസിലെ സിലബസിൽ 25 ശതമാനം കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. പത്താം ക്ലാസിൽ