പെരുമ്പാവൂര്‍ നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നിര്‍ണായക വിധി പറഞ്ഞത്.

കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ കോടതി തള്ളി.   പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.

കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീടിന്‍റെ വാതില്‍ കട്ടിലയില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകള്‍ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി.

കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡുകള്‍ പുനര്‍ വിഭജിക്കും; കൊയിലാണ്ടി നഗരസഭ വാര്‍ഡുകളുടെ എണ്ണം 48 ആയി ഉയര്‍ന്നേക്കും

Next Story

അതിതീവ്രമഴയിലും ശക്തമായ കാറ്റിലും പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി

Latest from Main News

ആര്‍ക്കൈവ്‌സ് രേഖകളിലെ  കോണ്‍ഗ്രസ്സ് പത്രിക – ചരിത്രത്താളുകളിലൂടെ എം.സി. വസിഷ്ഠ്

കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്‌സ് പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ബണ്ടില്‍ നമ്പര്‍ 1 A, സീരിയല്‍ നമ്പര്‍ 26 എന്ന ഫയല്‍  കൊളോണിയല്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.69 പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം

ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് മരിച്ചു

ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് മരിച്ചു. ആലപ്പുഴ കരുമാടിയിൽ പടഹാരം ഗീതാ ഭവനത്തിൽ സരിത്

മെറിറ്റ് സ്കോളർഷിപ്പ് : പുതുക്കുന്നതിന് അപേക്ഷിക്കാം

2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാംവർഷ ക്ലാസുകളിൽ പ്രവേശനം നേടി, സ്റ്റേറ്റ്

നിപ ബാധിച്ച വളാഞ്ചേരി സ്വദേശിനി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ളോണൽ ആന്റി ബോഡി നൽകിയെന്ന്