എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ ഒറ്റയാൾക്കൂട്ടം കഥാസമാഹാരം പ്രകാശനം ചെയ്തു

/

കൊയിലാണ്ടി: മലയാളികൾ ആഘോഷ ഘട്ടത്തിൽ ചേർത്തു പിടിക്കേണ്ടതിനെ വിട്ടു കളയുന്ന രീതിയാണ് വർത്തമാനകാലത്ത് പലസ്ഥലത്തും പ്രകടമാക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ ഒറ്റയാൾക്കൂട്ടം കഥാസമാഹാരം കൊയിലാണ്ടി ടൗൺഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിൽ അധ്യക്ഷത വഹിച്ചു പ്രമുഖ സാഹിത്യ നിരൂപകൻ കെ. വി സജയ് ഏറ്റുവാങ്ങി മധു കിഴക്കയിൽ പുസ്തക വിശകലനം നടത്തി നഗരസഭാ വൈചെയർമാൻ അഡ്വ കെ. സത്യൻ. , ടി. അനിൽകുമാർ, ഇ വിശ്വനാഥൻ, സി.കെ ബാലകൃഷ്ണൻ, രവി എടത്തിൽ, സജീവ് കുമാർ, താലുക്കാശുപത്രി സൂപ്രണ്ട് അബ്ദുൾ അസീസ് ,രാജൻ നടുവത്തൂർ, ശശി കോട്ടിൽ, കരുണൻകോയച്ചാട്ടിൽ, സജീവ് കീഴരിയൂർ , രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കെ.ഹരി നാരായണൻ നന്ദിയും ഷാജീവ് നാരായണൻ മറുമൊഴിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published.