കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം

 കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നു. പരിശോധനയ്ക്കയച്ച ഫലം പുറത്തുവന്നാലെ സ്ഥിരീകരിക്കാനാവൂ.

വെസ്റ്റ്‌നൈൽ പനി സംശയിക്കുന്നതിനാൽ കുട്ടിയുടെ ശരീരത്തിൽ നിന്ന് രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് കാത്തിരിക്കുന്നത്. ജില്ലയിൽ ഇതുവരെ 7 പേർക്കാണ് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.