കാർ കനാലിലേക്ക് വീണ് അപകടം

കാർ കനാലിലേക്ക് വീണ് അപകടം. ഇന്നലെ രാത്രി ഒന്നരയോടെ കൂടിയാണ് ഉള്ളിയേരി 19ൽ ഒഴുക്കുള്ള കനാലിലേക്ക് കാർ നിയന്ത്രണം വിട്ട് വീണത്. ഡ്രൈവർ പെട്ടെന്നുതന്നെ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി ശേഷം കാർ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത് തങ്ങിനിന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും സ്വകാര്യ ക്രൈയിന്‍ സംവിധാനമുപയോഗിച്ച് കാർ കരക്കെത്തിക്കുകയും ചെയ്തു. 

Leave a Reply

Your email address will not be published.