അത്തോളി ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ശതം സഫലം പരിപാടിയുടെ ഭാഗമായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

/

അത്തോളി : ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ശതം സഫലം പരിപാടിയുടെ ഭാഗമായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.യു പി എസ് സി സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് എ റാഷിദലി ഉദ്ഘാടനം ചെയ്തു.

ഏത് പ്രവർത്തി ചെയ്യുമ്പോഴും അവ ആസ്വദിച്ച് ചെയ്താൽ അതിൽ വിജയം ഉറപ്പാണ്, പഠന ക്രമം അതിൽ നിന്നും വ്യത്യസ്ഥമല്ലന്ന് അദ്ദേഹം പറഞ്ഞു. പി ടി എ പ്രസിഡന്റ് സന്ദീപ് കുമാർ നാലു പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി പി സുഹ്റ , റാഷിദലിയെ ആദരിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ പി ഫൈസൽ ഉപഹാരം സമർപ്പിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, മദർ പി ടി എ പ്രസിഡൻ്റ് ശാന്തി മാവീട്ടിൽ , പി ടി എ വൈസ് പ്രസിഡന്റ് പി ടി സാജിത , സീനിയർ അധ്യാപിക പി കെ സിന്ധു , സ്റ്റാഫ് സെക്രട്ടറി കെ ശ്രീലേഖ ,

ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ .കെ .മീന, കെ എം മണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനിക്കാർ യാത്രാ ദുരിതത്തിൽ; കൂമൻതോട് റോഡിൽ അടിപ്പാത വേണം

Next Story

കുറ്റ്യാടിയിൽ പേരമകൻ്റെ മർദ്ധനമേറ്റ് വൃദ്ധമരിച്ചു

Latest from Local News

ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും.

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി