കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മിക്കുന്നതോടെ പന്തലായനി നിവാസികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് ജനകീയ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പന്തലായിനി കൂമൻ തോട് റോഡിൽ അടിപ്പാത അനുവദിക്കണം .സർവീസ് റോഡിലേക്കുള്ള പ്രവേശനം സുഗമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ഉന്നയിച്ച് ജില്ലാ കലക്ടർ ദേശീയപാത അതോറിറ്റി എന്നിവർക്ക് അടിയന്തരമായി ഒപ്പുശേഖരണം നടത്തി നിവേദനം നൽകും.
പന്തലായി നിവാസികളുടെ ഗതാഗത സംരക്ഷണത്തിന് കർമ്മസമിതിയും രൂപവൽക്കരിച്ചു .ഭാരവാഹികളായി നഗരസഭാ കൗൺസിലർ പി. പ്രജിഷ (ചെയർമാൻ), സുധ, ചന്ദ്രിക, പി.വി.വേണുഗോപാൽ, പി. എം. ബിജു (വൈസ് ചെയർമാൻ),പി. ചന്ദ്രശേഖരൻ ( കൺവീനർ),യുകെ ചന്ദ്രൻ പി വി രാജീവൻ മണി ശങ്കർ (ജോ – കൺവീനർ),മനോജ് പന്തലായനി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.