നവകേരള ബസ്സിന്റെ പതിപ്പായ ഗരുഡ പ്രീമിയം സര്‍വീസ് വിജയവും ലാഭകരവുമാണെന്ന് കെഎസ്ആര്‍ടിസി

കോഴിക്കോട്: നവകേരള ബസ്സിന്റെ പുതിയ പതിപ്പായ ഗരുഡ പ്രീമിയം സര്‍വീസ് വിജയവും ലാഭകരവുമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മേയ് അഞ്ചിനാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. ബസില്‍ വേണ്ടത്ര യാത്രക്കാരില്ലെന്നുെം സമയക്രമം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഈ അപവാദങ്ങളെല്ലാം അസത്യമാണെന്നും സര്‍വീസ് ലാഭകരമാണെന്നുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദം. പത്തു ദിവസത്തില്‍ കിലോ മീറ്ററിന് 63.27 രൂപ കളക്ഷന്‍ നേടി. പൊതുവേ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോ മീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടി.

ബെംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്റെ വാതില്‍ കേടായാത് ഏറെ വിവാദമായിരുന്നു. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടര്‍ന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം ഹൈഡ്രോളിക് വാതില്‍ ഇടക്കിടെ തനിയെ തുറന്നുവരുകയും അടയുകയുമായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് പ്രശ്നം പരിഹരിച്ചശേഷം ബസ് ബെംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നത്.

 

ഇതിനകം 450ല്‍ കുടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു. ഇപ്പോള്‍ പ്രതിദിനം 46,000 രൂപയ്ക്കു മുകളില്‍ വരുമാനം ബസ്സില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നവകേരള യാത്രയില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്ത ആഡംബര ബസ് പിന്നീട് കെഎസ്ആര്‍ടിസിക്ക് കൈമാറുകയായിരുന്നു. കെഎസ്ആര്‍ടിസി ഈ ബസ്സുപയോഗിച്ച് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

Next Story

എൽ.ഡി.എഫ് നേതൃത്വത്തിൽ മെയ് 19ന് കൊയിലാണ്ടിയിൽ ബഹുജന റാലി ; മോഹനൻ മാസ്റ്റർ പങ്കെടുക്കും

Latest from Main News

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും*

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും *ജില്ലാ കളക്ടര്‍ പദ്ധതി

അയ്യൻകാളി സ്പോർട്‌സ് സ്കൂൾ സെലക്ഷൻ ട്രയൽ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.